ജോലി തട്ടിപ്പിന് ഇരയായി തമിഴ്‌നാട് സ്വദേശി രണ്ട് വര്‍ഷത്തിലേറെയായി കുവൈത്തില്‍ ദുരിതത്തില്‍. തിരികെ സ്വദേശത്ത് എത്താന്‍ കനിവ് കാത്ത് കഴിയുകയാണ് ഈ ഹതഭാഗ്യന്‍.

ഇത് തമിഴ്‌നാട് സ്വദേശി ആരോഗ്യ രാജ്. കുവൈത്തിലെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇലക്ട്രീഷ്യന്‍ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുവന്നതാണ്. കിട്ടിയതാവട്ടെ ആടിനെ മേയ്ക്കുന്ന പണിയും. 15 ദിവസം കഷ്‍ടിച്ച് അവിടെ പിടിച്ചുനിന്നു. തുടരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മറ്റൊരു തമിഴ്‌നാട് സ്വദേശിയും ആരോഗ്യരാജും ചേര്‍ന്ന് 100-ഓളം ആടുകളെ മേയ്ക്കണം. മാത്രവുമല്ല, യാതൊരു കാരണവുമില്ലാതെ സഹപ്രവര്‍ത്തകനെ ദേഹോദ്രവം ഏല്‍പ്പിക്കുന്നതാണ് തുടക്കത്തിലെ കാണുന്നത്. അതോടെ, അവിടുന്ന് രക്ഷപ്പെട്ട് ആരുടെയൊക്കെയോ സാഹായം കൊണ്ട് ഇന്ത്യന്‍ എംബസിയിലെത്തി. അവിടെ ഷല്‍ട്ടറിലായലിരുന്നു ഇത്രയും മാസങ്ങള്‍.

എന്നാല്‍ ഇതിനെക്കുറിച്ച് ചാനലിന് മുന്നില്‍ ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല.

ഇഖാമ അടിച്ചിട്ടില്ല. മാത്രവുമല്ല, ഒരു ആടിനെ മേഷ്ടിച്ചതായി സ്‌പോണ്‍സര്‍ കേസും നല്‍കിയിട്ടുണ്ട് .അതിനാല്‍ യാത്രാവിലക്കാണ്. ഭാര്യയും രണ്ട് മക്കളുമുള്ള ആര്യോഗരാജിന് ഇക്കാലത്തിനിടെയില്‍, ഒരു രൂപ പോലും കുടുംബത്തിലേക്ക് അയക്കാനും കഴിഞ്ഞിട്ടില്ല. നാട്ടില്‍ നിന്ന് എജന്റിന് 10,000 രൂപ നല്‍കിയാണ് വന്നതും.

കേസില്‍ പലകുറി കോടതിയില്‍ നിന്ന് സ്‌പേണ്‍സറെ വിളിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തില്‍ അത് നീണ്ടുപോകുകയായിരുന്നു. രണ്ട് ആഴ്ച മുമ്പ് നിയമക്കുരുക്കില്‍ നിന്ന് മോചിതനായതോടെ കഴിഞ്ഞ ദിവസം ഇയാളെ മീന അബ്ദുള്ള പോലീസ് സ്‌റ്റേഷനില്‍ ഇയാളെ ഹാജരാക്കി. നാട്ടിലേക്ക് തിരികെ അയക്കാനുള്ള നടപടികളും എംബസി ലേബര്‍ വിഭാഗം അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ട്.