ചെന്നൈ: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ്. ഡി എം കെ, വി സി കെ, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവരാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ തമിഴ് കര്‍ഷകര്‍ നടത്തിവന്ന സമരം ഞായറാഴ്ച പിന്‍വലിച്ചെങ്കിലും ബന്ദില്‍ മാറ്റമില്ലെന്ന് ഡി എം കെ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ തൊഴിലാളി യൂണിയനുകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിനെ അനുകൂലിക്കുന്നില്ലെന്നും പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് മുതല്‍ പണിമുടക്കുന്നുണ്ട്. പെന്‍ഷന്‍ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.