കോയമ്പത്തൂര്‍: ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ കാണാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി റഷീദ്, തിരുവനന്തപുരം സ്വദേശി ഹരിഹര ശര്‍മ എന്നിവരെയാണ് ഇന്നലെ തമിഴ്‌നാട് ക്യു ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകള്‍ക്ക് ജയിലില്‍ വച്ച് പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചതിനാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.

ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മാവോയിസ്റ്റ് നേതാക്കളായ അനൂപിനും ഷൈനക്കും വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് അനുഭാവമുണ്ടെന്ന് കരുതുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ് പിടിയിലായ രണ്ടു പേരുമെന്ന് പോലീസ് പറഞ്ഞു. പെന്‍ഡ്രൈവ് പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.