മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോരുന്നു. കൊച്ചിയിലേക്ക് വന്നിരുന്ന ടാങ്കർ ആണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടര്‍ന്ന് കോട്ടക്കൽ - തൃശൂർ ദേശീയപാതയിൽ ഗതാഗതം നിയന്ത്രിച്ചു. സമീപത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയർ ഫോഴ്സ് ഗ്യാസ് ചോർച്ച തടയാൻ ശ്രമിക്കുകയാണ്. മുന്‍കരുതലായി പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.