കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റില്‍ ഒരുവിഭാഗം ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും മിന്നല്‍പ്പണിമുടക്ക്. കഴിഞ്ഞ മാസം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ധാരണയില്‍ നിന്ന് കമ്പനി പിന്നോട്ട് പോയെന്നാരോപിച്ചാണ് സമരം.

ഡിസംബര്‍ 3ന് ശേഷമേ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുവെന്നായിരുന്നു ധാരണ. എന്നാല്‍ ഇതിന് വിരുദ്ധമായി ഇന്നലെ പുതിയ 40 ട്രക്കുകള്‍ ഇന്ധനമെടുക്കാന്‍ എത്തിയതോടെയാണ് ട്രക്ക് ഉടമകള്‍ പ്രതിഷേധവവുമായി രംഗത്തെത്തിയത്.