ദില്ലി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി. 28 ശതമാനം നികുതിയുള്ള പല ഉത്പന്നങ്ങളുടെയും നികുതി പരിധി കുറച്ചു. ദില്ലയിൽ ചേർന്ന 28 -ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.

12 ശതമാനമായിരുന്നു സാനിറ്ററി നാപ്കിന് ചരക്കു സേവന നികുതി ഈടാക്കിയിരുന്നത്. പരോക്ഷ നികുതി സമ്പ്രദായം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഇനങ്ങളുടെ നികുതി കുറയ്ക്കുന്നത്. സാനിറ്ററി നാപ്കിനുകൾ, കൈത്തറി, കരകൗശല വസ്തുക്കൾ തുടങ്ങിയസാധനങ്ങളുടെ ജിഎസ്ടിയും കുറച്ചു. 30-40 ഉല്പന്നങ്ങളുടെ നികുതിയിലാകും വ്യത്യാസം വരിക. നിലവിൽ 328 ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചിട്ടുണ്ട്.