പ്രേതബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിന്‍റെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി എംഎല്‍എ

വെ​സ്റ്റ് ഗോ​ദാ​വ​രി: പ്രേതബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിന്‍റെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി എംഎല്‍എ. വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​ന്ധാ​പ്ര​ദേ​ശി​ൽ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ലെ പ​ലാ​കോ​ലെ​യി​ലാ​യി​രു​ന്നു സം​ഭ​വം. തെ​ലു​ങ്ക്ദേ​ശം പാ​ർ​ട്ടി എം​എ​ൽ​എ നി​മ്മ​ല രാ​മ നാ​യി​ഡു​വാ​ണ് വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തിയത്. ഇദ്ദേഹം ഒരു രാത്രി മുഴുവന്‍ ശ്മശാനത്തില്‍ കിടന്നു.

അ​ദ്ദേ​ഹം രാവിലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ശ്മ​ശാ​ന ജോ​ലി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ വൈ​കു​ന്നേ​രം തി​രി​കെ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടാ​ണ് പോ​യ​ത്. അ​ടു​ത്ത ര​ണ്ടു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ഇ​വി​ടെ​ത്ത​ന്നെ അ​ന്തി​യു​റ​ങ്ങാ​നാ​ണ് ക​ക്ഷി​യു​ടെ പ​രി​പാ​ടി. " വ​രു​ന്ന ര​ണ്ടു മൂ​ന്നു ദി​വ​സം ഇ​വി​ടെ​ത്ത​ന്നെ​യാ​വും ഉ​റ​ക്കം. തൊ​ഴി​ലാ​ളി​ക​ൾക്ക് ധൈ​ര്യം പ​ക​രാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. അ​ത​ല്ലെ​ങ്കി​ൽ പേ​ടി​ച്ച് അ​വ​ർ ശ്മ​ശാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കില്ല'- നി​മ്മ​ല രാ​മ പ​റ​ഞ്ഞു.

നി​മ്മ​ല രാ​മ​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ശ്മ​ശാ​ന​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ​ണി​ക​ൾ​ക്കാ​യി ഒ​രു വ​ർ​ഷം മു​മ്പ് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു നീ​ങ്ങി​യ​ല്ല. ശ്മ​ശാ​ന​ത്തി​ൽ എ​ല്ലാ ദി​വ​സ​വും മൃ​ത​ദേ​ഹ​ങ്ങ​ൾ‌ സം​സ്ക​രി​ക്കാ​നെ​ത്തും. പ​കു​തി​വെ​ന്ത മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പ​ല​തും കു​ഴി​ച്ചി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ശ​രി​യാ​യി സം​സ്കാ​രം ന​ട​ക്കാ​ത്ത​തി​നാ​ൽ ആ​ത്മാ​ക്ക​ൾ ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ചേ​ക്കു​മെ​ന്ന പേ​ടി​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ശ്മ​ശാ​ന പ​ണി​ക്ക് എ​ത്താ​തി​രു​ന്ന​ത്. ആ​ത്മാ​ക്ക​ളി​ല്ലെ​ന്നും പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ ചു​ട​ല​പ്പു​ര​യി​ലെ അ​ന്തി​യു​റ​ക്കം.

എം​എ​ൽ​എ​യു​ടെ വേ​റി​ട്ട ദൗ​ത്യം ഫ​ലം ക​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ത്രി മു​ഴു​വ​നും ശ്മ​ശാ​ന​ത്തി​ൽ ഉ​റ​ങ്ങി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പ​ണി ചെ​യ്യാ​ൻ ത​യാ​റാ​യി മു​ന്നോ​ട്ടു​വ​ന്നു​തു​ട​ങ്ങി​യ​താ​യി നി​മ്മ​ല രാ​മ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച 50 തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി​ത്തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ചു​ട​ല​പ്പ​റ​മ്പി​ലെ അ​ന്തി​യു​റ​ക്കം എം​എ​ൽ​എ​യ്ക്കു അ​ത്ര സു​ഖ​കര​മ​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ് സ​ത്യം. 

ചി​ല ഉ​പ​ദ്ര​വ​ങ്ങ​ൾ അ​ദ്ദേ​ഹം നേ​രി​ട്ടു. രാ​ത്രി​യി​ൽ പ​ല​പ്പോ​ഴും എ​ണീ​റ്റി​രി​ക്കേ​ണ്ടി​വ​ന്നു. അ​ടു​ത്ത ദി​വ​സം ഈ ​ഉ​പ​ദ്ര​വ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ അ​ദ്ദേ​ഹം വ​ഴി ക​ണ്ടി​ട്ടു​ണ്ട്. ന​ല്ല​യൊ​ന്നാ​ന്ത​രം കൊ​തു​കു​വ​ല​യു​മാ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ നി​മ്മ​ല രാ​മ ശ്മ​ശാ​ന​ത്തി​ൽ എ​ത്തു​ക.