ലുഫ്തണിലുള്ള സ്‌കൂള്‍ അധ്യാപികയ്ക്ക് എതിരെയാണ് ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയത്. അധ്യാപികയായ ഹെദര്‍ ലീ റോബര്‍ട്‌സണ്‍ കഴിഞ്ഞ ഏപ്രിലിലാണ് കസ്റ്റഡിയിലായത്. ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ രഹസ്യവിവരപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചത്.

സ്‌നാപ് ചാറ്റ് വഴി ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ കൈമാറിയ അധ്യാപിക പിന്നീട് തന്നെയും കൂട്ടുകാരനെയും വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് ഒരു വിദ്യാര്‍ത്ഥി മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. വീട്ടിലെത്തിയ ഇരുവരോടും അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ഈ വിദ്യാര്‍ത്ഥി പരാതി നല്‍കി. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും അധ്യാപികയുമായി പല തവണ ലൈംഗിക ബന്ധം പുലര്‍ത്തിയതായി വെളിപ്പെടുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്നാണ് 38കാരിയായ അധ്യാപിക അറസ്റ്റിലായത്. 12 വര്‍ഷമായി അധ്യാപനം നടത്തി വന്നിരുന്ന ഇവര്‍ അന്വേഷണത്തെ തുടര്‍ന്ന് രാജിവെച്ചു. 

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.