നാല് ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിന്റെ പേരിലാണ് നാൽപത് വയസ്സുകാരനായ കായികാധ്യാപകനെ പൂനെയിലെ ഹഡാസ്പർ ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പൊലീസ് അറസ്റ്റ് ചെയ്തത്.
പൂന: കുട്ടികൾക്ക് നല്ല സ്പർശനത്തെക്കുറിച്ചും ചീത്ത സ്പർശനത്തെക്കുറിച്ചും ബോധവത്കരണ സെമിനാർ നടത്തിയിരുന്ന കായിക അധ്യാപകനെ ലൈംഗിക ചൂഷണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു. നാല് ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിന്റെ പേരിലാണ് നാൽപത് വയസ്സുകാരനായ കായികാധ്യാപകനെ പൂനെയിലെ ഹഡാസ്പർ ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇയാൾ പല അവസരങ്ങളിലായി കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ലൈംഗിക പീഡനത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നത് ഈ അധ്യാപകനായിരുന്നു. ചൊവ്വാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഏഴ് വർഷമായി ഇയാൾ ആ സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്തു വരികയാണ്. ലൈംഗിക പീഡനെത്തക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
പതിനാല് വയസ്സുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഫാത്തിമാനഗർ സ്കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരുന്നു. ക്രൈസ്തവ പുരോഹിതൻ കൂടിയായ പ്രിൻസിപ്പലിനെ ഇതേ വിഷയത്തിൽ പൊലീസ് മുമ്പും അറസ്റ്റ് ചെയ്തിരുന്നു. ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവും ഇവിടെ നടന്നിരുന്നു.
