മൂന്നു വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ച കണക്ക് അദ്ധ്യാപിക അറസ്റ്റിലായി. അമേരിക്കയിലെ വടക്കന്‍ കരോലിനയിലാണ് സംഭവം. വടക്കന്‍ കരോലിനയിലെ റോക്കി മൗണ്ട് പ്രിപ്പറേറ്ററി സ്‌കൂളിലെ കണക്ക് അദ്ധ്യാപിക എറിന്‍ മകോലിഫെയാണ് വിദ്യാര്‍ത്ഥികളുമായി ശാരീരികബന്ധം പുലര്‍ത്തിയതിന് അറസ്റ്റിലായത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം എറിന്‍ മകോലിഫെയെ സ്കൂളില്‍നിന്ന് പുറത്താക്കിയിരുന്നു. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്‌തത്. പ്രാഥമിക അന്വേഷണത്തില്‍ അദ്ധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. 17 വയസുള്ള രണ്ടു വിദ്യാര്‍ത്ഥികളുമായും 16 വയസുള്ള ഒരു വിദ്യാര്‍ത്ഥിയുമായാണ് എറിന്‍ മകോലിഫെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷമായിരുന്നു എറിന്‍ മകോലിഫെയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ റോക്കി മൗണ്ട് സ്‌കൂളിലെ അദ്ധ്യാപികയായി ജോലി ചെയ്‌തുവരികയായിരുന്നു എറിന്‍ മകോലിഫെ.