വിദ്യാര്‍ത്ഥികളെ കൊണ്ട് സ്കൂട്ടര്‍ കഴുകിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. ഒഡീഷയിലാണ് സംഭവം. അധ്യാപികയായ സഞ്ചുക്ത മഞ്ചിയെയാണ് ജില്ലാ വിദ്യാഭാസ ഓഫീസര്‍ സസ്പന്‍റ് ചെയ്തത്. ഒറീസയിലെ ആങ്കൂല്‍ ജില്ലയിലെ അമന്‍ത്പൂര്‍ പ്രൊജക്ട് യു.പി സ്കൂളിലായിരുന്നു സംഭവം. രണ്ട് വിദ്യാര്‍ത്ഥിനികളും ഒരു വിദ്യാര്‍ത്ഥിയും ചേര്‍ന്ന് സ്കൂട്ടര്‍ കഴുകുന്ന ദൃശ്യം ഒഡീഷ ടിവിയാണ് പുറത്തുവിട്ടത്. 

കുട്ടികളോടു വാഹനം കഴുകാന്‍ നിര്‍ദേശിച്ചുകൊണ്ട് വടിയുമായി അധ്യാപിക സമീപം നില്ക്കുന്നത് ദൃശ്യത്തിന്‍ കാണാം. ഇങ്ങനെയായാല്‍ കുട്ടികളെപ്പോള്‍ പഠിക്കുമെന്ന ചോദ്യത്തിന് വണ്ടി കഴുകിയ ശേഷം അവരെ പഠിപ്പിക്കും എന്നായിരുന്നു ടീച്ചറുടെ മറുപടി. സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭാസ ഓഫീസറുടെ നിര്‍ദേശത്തെതുടര്‍ന്ന് ബ്ലോക്ക് വിദ്യാഭാസ ഓഫീസറാണ് നടപടിയെടുത്തത്.