മുൻജന്മത്തിലെ ജീവിതപങ്കാളിയാണെന്നു പറഞ്ഞ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ യുവതിയുടെ ശ്രമം. ഇരുപത്തൊന്നുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച വിവാഹിതയായ യുവതിയെ പൊലീസ് പിടികൂടി. ഇന്‍ഡോറില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കിരണ്‍ എന്നറിയപ്പെടുന്ന വെറോണിക്ക ബൊറോഡയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍ഡോര്‍: മുൻജന്മത്തിലെ ജീവിതപങ്കാളിയാണെന്നു പറഞ്ഞ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ യുവതിയുടെ ശ്രമം. ഇരുപത്തൊന്നുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച വിവാഹിതയായ യുവതിയെ പൊലീസ് പിടികൂടി. ഇന്‍ഡോറില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
കിരണ്‍ എന്നറിയപ്പെടുന്ന വെറോണിക്ക ബൊറോഡയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇവരെ സഹായിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ കൂടിയായ ആനന്ദ് മുഡെയും പൊലീസ് അറസ്റ്റ് ചെയ്തു.
മുൻ ജന്മത്തിൽ തന്റെ ജീവിതപങ്കാളിയായിരുന്നെന്നു വിദ്യാർഥിനിയോടു വെറോണിക്ക പറഞ്ഞിരുന്നു. കൂടെ വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ആനന്ദിനൊപ്പം ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ അയല്‍ക്കാര്‍ എത്തിയതോടെയാണ് അധ്യാപിക കൂടിയായ കിരണ്‍ പിടിയിലായത്. തട്ടിക്കൊണ്ടു പോകലിന്റെ യഥാര്‍ത്ഥ കാരണം ഇതാണോയെന്ന് അറിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അമ്മയുടെ ചികിത്സയുടെ ഭാഗമായി മുംബൈയില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനി കിരണിനെ പരിചയപ്പെടുന്നത്.
ഒരു ദിവസം വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് മുന്‍ ജന്മത്തില്‍ തന്റെ പങ്കാളിയായിരുന്നെന്ന് കിരണണ്‍ അറിയിച്ചിരുന്നു. ഈ ജന്മത്തില്‍ ഒന്നിച്ച് ജീവിക്കാന്‍ തനിക്കൊപ്പം വരണമെന്നും കിരണ്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടിരുന്നു. കിരണ്‍ ഏല്‍പ്പിച്ച മാനസിക സമ്മര്‍ദ്ദം അസഹനീയമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി പൊലീസിനോട് വിശദമാക്കി. പലപ്പോഴായി 15 ഓളം നമ്പറുകളില്‍ നിന്നുമായിരുന്നു ഇവര്‍ വിളിച്ചുകൊണ്ടിരുന്നതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസ് ചുമത്തിയിരിക്കുന്നത്.
