കോളേജ് പഠനകാലം മുതൽ രാജശേഖറിന് രമ്യയെ പരിചയമുണ്ടായിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പ് രമ്യയുടെ വിവാഹാലോചനയുമായി രാജശേഖർ രമ്യയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാൽ അവർ സമ്മതിച്ചില്ല. ഇതാകാം കൊലപാതക കാരണമെന്ന് പൊലീസ് വിലയിരുത്തുന്നു.
ചെന്നൈ: തമിഴ്നാട്ടിൽ അധ്യാപികയെ ക്ലാസ്സ് മുറിക്കുള്ളിൽ കയറി യുവാവ് വെട്ടിക്കൊന്നു. ചെന്നൈയിലെ ഗായത്രി മെട്രിക്കുലേഷൻ സ്കൂളിലെ അഞ്ചാം സ്റ്റാൻഡേർഡ് ഗണിതാധ്യാപികയായ എസ് രമ്യയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ രാജശേഖർ എന്ന യുവാവിനെ പൊലീസ് തിരയുന്നു. വിവാഹാലോചന നിരസിച്ചതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് പൊലീസ് അനുമാനിക്കുന്നു
സ്കൂൾ വീടിന് സമീപത്തായത് കൊണ്ട് എല്ലാ ദിവസവും രമ്യ നേരത്തെ ക്ലാസ്സിലെത്തുമായിരുന്നു. ഈ അവസരം മുതലെടുത്താണ് രാജശേഖർ ക്ലാസ്മുറിക്കുള്ളിൽ കയറി കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ രമ്യ ക്ലാസ്സിനുള്ളിൽ തനിച്ചായിരുന്നു. കോളേജ് പഠനകാലം മുതൽ രാജശേഖറിന് രമ്യയെ പരിചയമുണ്ടായിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പ് രമ്യയുടെ വിവാഹാലോചനയുമായി രാജശേഖർ രമ്യയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാൽ അവർ സമ്മതിച്ചില്ല. ഇതാകാം കൊലപാതക കാരണമെന്ന് പൊലീസ് വിലയിരുത്തുന്നു. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് രാജശേഖർ സഹോദരിക്ക് സന്ദേശമയച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു.
