ആറ് കുട്ടികളെയാണ് വസ്ത്രമഴിപ്പിച്ച് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ നിർത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ടീച്ചറിനെതിരെ നടപടിയെടുക്കുകയായിരുന്നു. 

മധ്യപ്രദേശ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ വസ്ത്രമഴിപ്പിച്ച് ന​ഗ്നരാക്കി ശിക്ഷ നൽകിയ ടീച്ചർ അറസ്റ്റിൽ. മധ്യപ്രദേശിലെ സ്കൂളിലാണ് സംഭവം. ആറ് കുട്ടികളെയാണ് വസ്ത്രമഴിപ്പിച്ച് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ നിർത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ടീച്ചറിനെതിരെ നടപടിയെടുക്കുകയായിരുന്നു. ബാലാവകാശ പ്രവർത്തകർ രൂക്ഷപ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശിലെ ചിറ്റൂരിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 

ഒൻപതിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഈ മനുഷ്യത്വ വിരുദ്ധ പ്രവർത്തനത്തിന് ഇരകളാക്കിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനായ ​​ഗൗരി ശങ്കർ പറയുന്നു. കുട്ടികൾ ക്ലാസിൽ വൈകി വന്നതാണ് കാണം. ഇത്തരം ക്രൂരമായ ശിക്ഷാനടപടികൾ അനുവദനീയമല്ലെന്നും സ്കൂളിന്റെ അനുമതി പിൻവലിക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരം ശിക്ഷണങ്ങൾ കുട്ടികളിൽ‌ മാനസിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും കുട്ടികൾക്ക് കൗൺസലിം​ഗ് ആവശ്യമായി വരുമെന്നും ബാലാവകാശ പ്രവർ‌ത്തകനായ അച്യുത് റാവു പറഞ്ഞു.