ശബരിമല യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അധ്യാപികയ്ക്ക് സസ്പെൻഷൻ. പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടേതാണ് ഉത്തരവ്.

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അധ്യാപികയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട വള്ളിക്കോട് ഗവൺമെന്റ് എൽപി സ്കൂൾ അധ്യാപിക പി കെ ഗായത്രി ദേവിയെയാണ് സസ്പെൻഡ് ചെയ്തത്. പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടേതാണ് ഉത്തരവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ജനുവരി മൂന്നിന് വള്ളിക്കോട് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ ഗായത്രീദേവി പങ്കെടുക്കുകയും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും കാണിച്ച് വള്ളിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി.