11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കേസില്‍ അധ്യാപകനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ജോലി രാജിവെച്ചിരുന്നു. ഇതിനിടെയാണ് കേസ് ട്രിബ്യൂണലിന് മുന്നില്‍ വന്നത്.
വിദ്യാര്‍ത്ഥിനിയുമായി പല തവണ ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ട്രിബ്യൂണല്‍ കണ്ടെത്തി. സ്‌കൂളില്‍ വെച്ചും പാര്‍ക്കില്‍ വെച്ചും അധ്യാപകന്റെ വീട്ടില്‍ വെച്ചും ഇവര്‍ ബന്ധപ്പെട്ടതായാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിക്ക് ഇയാള്‍ അശ്‌ളീല സന്ദേശങ്ങള്‍ അയച്ചതായും ഇവര്‍ തമ്മിലുള്ള ഇ മെയില്‍ ഇടപാടുകള്‍ പരിശോധിച്ച ട്രിബ്യൂണല്‍ കണ്ടെത്തി. മറ്റൊരു അധ്യാപകനൊപ്പം സിനിമയ്ക്ക് പോവുകയാണ് എന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഇയാള്‍ ഒരു ദിവസം കുട്ടിയുടെ കൂടെ ചിലവഴിച്ചതായും ട്രിബ്യൂണല്‍ കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഏഴ് വര്‍ഷത്തോളം ഈ അധ്യാപകന് ഇനി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.
