Asianet News MalayalamAsianet News Malayalam

സൗദിയില്‍ ടെക്നിക്കല്‍ ജോലി തേടിയെത്തുന്നവര്‍ക്കും ഇനി എഴുത്തുപരീക്ഷ

Technical council to be formed in saudi arabia
Author
First Published Jul 18, 2016, 1:08 AM IST

കൗണ്‍സില്‍ നിലവില്‍ വന്നാല്‍ ടെക്‌നിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന യോഗ്യതക്കും മാനദണ്ഡങ്ങള്‍ക്കു അനുസൃതമായി മാത്രമേ സൗദിയില്‍ ടെക്‌നിഷ്യന്മാരായി ജോലി ചെയ്യാന്‍ അനുവദിക്കൂ. കൂടാതെ സൗദിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ടെക്‌നിഷ്യന്മാരും കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. 
മാത്രമല്ല ടെക്‌നിക്കല്‍ ജോലികള്‍ക്കായി എത്തുന്ന വിദേശികളും സ്വദേശികളുമല്ലാം യോഗ്യരാണോ എന്നു കണ്ടെത്തുന്നതിനു പ്രത്യേക എഴുത്തു പരീക്ഷക്കും വിധേയരാകേണ്ടിവരും. ഒപ്പം യോഗ്യതക്കനുസരിച്ചു ശമ്പളം നിര്‍ണയിക്കുകയും ചെയ്യും.

തൊഴില്‍ വിപണി നിയമപരവും നിലവാരമുള്ളതും ആക്കുക എന്ന ലക്ഷ്യവുമായാണ് ടെക്‌നിക്കല്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത്. സാങ്കേതിക രംഗത്തെ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കു പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കുന്നതിലൂടെ ഈ മേഖലയിലെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. നിലവില്‍ രാജ്യത്ത് ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാരുടേയും ആരോഗ്യ രംഗത്തെ ജീവനക്കാരുടേയും യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കൗണ്‍സില്‍ നടത്തുന്ന പരീക്ഷകളില്‍ യോഗ്യത നേടിയവര്‍ക്കു മാത്രമേ ഇഖാമ അനുവദിക്കാറുള്ളു. സമാനമായ നിലയില്‍ സൗദി ടെക്നിക്കല്‍ കൗണ്‍സിലും നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

Follow Us:
Download App:
  • android
  • ios