ഉത്തര്‍പ്രദേശില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ഗ്രേറ്റര് നോയിഡ: ഉത്തര്പ്രദേശില് പ്ലസ് വൺ വിദ്യാര്ത്ഥിനിയെ ഓടുന്ന കാറിൽ സഹപാഠിയും സുഹൃത്തുക്കളും ചേര്ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയായിരുന്നു ബലാത്സംഗം. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉത്തര്പ്രദേശിലെ ഗ്രേറ്റര് നോയിഡയില് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ സഹപാഠികൾ റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഉറക്കഗുളിക കലക്കിയ ജ്യൂസ് നൽകിയ ശേഷമായിരുന്നു ബലാത്സംഗം. സ്കൂൾ ബസ് കിട്ടാത്തതിനാൽ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ സഹപാഠിയും രണ്ട് സുഹൃത്തുക്കളും ചേര്ന്ന് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
വായിൽ തുണി തിരുകിയിരുന്നതായും പെൺകുട്ടി പറഞ്ഞു. കുട്ടിയെ കാണാതിരുന്നതിനെ തുടർന്നു അച്ഛൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു വഴിയരികിൽ നിന്ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മൂന്നുപേർക്കെതിരെയാണു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതില് ഒരു പ്രതി ഒളിവിലാണ്.
