തന്‍റെ കുഞ്ഞല്ലെന്ന് ആരോപണം പതിനേഴുകാരന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ച് കൊന്നു
ദില്ലി: കുഞ്ഞിന്റെ അച്ഛന് താനല്ലെന്ന് ആരോപിച്ച് പതിനേഴുകാരന് രണ്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ച് കൊന്നു. തുടര്ച്ചയായി മര്ദ്ദിച്ചാണ് ഇയാള് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസി പറഞ്ഞു. കൗമാരക്കാരിയായ കുഞ്ഞിന്റെ അമ്മ ജോലി തേടി പോയ സമയത്ത് ദില്ലിയിലാണ് കൊലപാതകം നടന്നത്.
അമ്മ തിരിച്ചെത്തിയപ്പോഴാണ് ജീവനറ്റ നിലയില് കുഞ്ഞിനെ കണ്ടെത്തിയത്. ശനിയാഴ് വൈകീട്ടോടെയാണ് സംഭവം നടന്നത്. അപ്പോള് പെണ്കുട്ടിയുടെ ഭര്ത്താവ് വീട്ടില് ഉണ്ടായിരുന്നില്ല. ഉടന് കുഞ്ഞുമായി പെണ്കുട്ടി ആശുപത്രിയിലെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊലപാതക കുറ്റത്തിന് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി വാര്ത്താ ഏജന്സിയായ പിടിഐ റിപ്പോര്ട്ട് ചെയ്യുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നും ഇയാള് പൊലീസിനോട് പറഞ്ഞു. പത്ത് മാസം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസമാണ് മാനസിക രോഗിയായ സ്ത്രീ തന്റെ എട്ട് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് വെട്ടി നുറുക്കിയത്.
