Asianet News MalayalamAsianet News Malayalam

ക്ലാസ്‌മേറ്റായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് പതിനാറുകാരനെ തല്ലിക്കൊന്നു

സുമിത്തും പെണ്‍കുട്ടിയും ചൗപാരനിലെ ഒരു സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു
 

teen boy killed by lover's relatives at hazaribagh
Author
Hazaribagh, First Published Nov 4, 2018, 1:13 PM IST

ഹസാരിബാഗ്: ക്ലാസ്‌മേറ്റായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് പതിനാറുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കോര്‍മി സ്വദേശിയായ സുമിത് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

സുമിത്തും പെണ്‍കുട്ടിയും ചൗപാരനിലെ ഒരു സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് മടങ്ങും വഴി സുമിത്തിനെ തട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ച പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും സുമിത്തിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios