സ്രാവിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം ആക്രമണത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം സ്രാവ് കടിച്ചു മുറിച്ചു
റെസീഫ്: സ്രാവിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ബ്രസീലിലെ റെസീഫിലെ പിയാഡെ തീരത്ത് വച്ചായിരുന്നു ആക്രമണം. ജോസ് ഏണസ്റ്റര്‍ ഡാ സില്‍വ എന്ന യുവാവാണ് മരണപ്പെട്ടത്. ടൈഗര്‍ ഷാര്‍ക്ക് വിഭാഗത്തില്‍ പെട്ട സ്രാവാണ് യുവാവിനെ ആക്രമിച്ചത്. ആക്രമണത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം സ്രാവ് കടിച്ചു മുറിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പം കടലില്‍ നീന്തുന്നതിനിടെയാണ് സ്രാവ് യുവാവിനെ ആക്രമിച്ചത്. കടലിൽ വെെകുന്നേരം സമയങ്ങളിൽ സ്രാവുകളുടെ സാന്നിധ്യം കൂടുതലായിരിക്കും. സ്രാവ് ആക്രമിക്കാൻ സാധ്യത ഉള്ളതിനാൽ കടലില്‍ നീന്തുന്നവരോട് തീരത്തേക്കു കയറി വരാന്‍ ലൈഫ് ഗാര്‍ഡുകള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് യുവാവിന് ആക്രമണമുണ്ടായത്. മുന്നറിയിപ്പ് കേട്ട് തീരത്തേക്ക് നടന്നു കയറുന്നതിനിടെയാണ് സ്രാവ് യുവാവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ ജനനേന്ദ്രിയം പൂര്‍ണ്ണമായും വേര്‍പെട്ടിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ ലൈഫ് ഗാര്‍ഡുകളും അഗ്‌നിശമന സേനാപ്രവര്‍ത്തകരും യുവാവിനെ ആശുപത്രിയിലെത്തിച്ചു. പോകുന്ന വഴിയിൽ വച്ച് രണ്ട് തവണ യുവാവിന് ഹൃദയസ്തംഭനമുണ്ടായി. ജനനേന്ദ്രിയം തിരികെ പിടിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് വീണ്ടും ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ ഇടത് കാലും നഷ്ടമായിരുന്നു.
