നാലുമാസം മുൻപ് വിവാഹിതയായ സ്കൂൾ അധ്യാപികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേത(25)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബെം​ഗളൂരു: നാലുമാസം മുൻപ് വിവാഹിതയായ സ്കൂൾ അധ്യാപികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേത(25)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും ഭർതൃസഹോദരിയുമാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്വേതയുടേത് പ്രണയവിവാഹമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം, വിവാഹശേഷം ഭർത്താവിൽനിന്നും ഇയാളുടെ മൂത്ത സഹോദരിയിൽനിന്നും നിരന്തരം ഉപദ്രവം നേരിടേണ്ടിവന്നതായി ശ്വേതയുടെ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നുണ്ട്. 'ഞാൻ മരിക്കുകയാണെങ്കിൽ അവരെ ശിക്ഷിക്കാതെ വിടരുത് അമ്മാ. ഞാൻ തെറ്റ് ചെയ്തു. എന്നോട് ക്ഷമിക്കണം. എനിക്ക് ഇനി ജീവിക്കാൻ ആ​ഗ്രഹമില്ല. ദയവുചെയ്ത് എന്നെ കുറ്റപ്പെടുത്തരുത്', യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.