വീട്ടില്‍ ആരുമില്ലെന്ന് കരുതി കാമുകിയെ കാണുവാന്‍ എത്തിയ കാമുകിയെ കാണുവാന്‍ എത്തിയ കാമുകന് കിട്ടിയത് വലിയ പണി

ഷാര്‍ജ: വീട്ടില്‍ ആരുമില്ലെന്ന് കരുതി കാമുകിയെ കാണുവാന്‍ എത്തിയ കാമുകിയെ കാണുവാന്‍ എത്തിയ കാമുകന് കിട്ടിയത് വലിയ പണി. അപ്രതീക്ഷിതമായി കാമുകിയുടെ പിതാവ് എത്തിയതോടെ കാമുകന്‍ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്ക് ചാടി. പത്തൊന്‍പതുകാരനായ യുവാവ് ഇറാനില്‍ നിന്ന് ഷാര്‍ജയിലെ തന്റെ കാമുകിയെ കാണാന്‍ എത്തിയതായിരുന്നു.

 ഷാര്‍ജയിലെ മൈസലൂന്‍ ഏരിയയില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ പ്രാര്‍ഥനയ്ക്ക് പോയ സമയത്ത് യുവാവിനെ പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് തിരിച്ചെത്തി വാതിലില്‍ മുട്ടി. ആ സമയത്ത് പുറത്തുപോകാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ യുവാവ് വീടിന്റെ ബാല്‍ക്കണിയില്‍ ഒളിച്ചു.

എന്നാല്‍ അപ്രതീക്ഷിതമായി കാമുകിയുടെ അച്ഛന്‍ യുവാവിനെ കണ്ടു. ഇതോടെ രണ്ടാം നിലയിലുള്ള ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും യുവാവ് വെളിയിലേക്ക് ചാടി.താഴെവീണ് പരുക്കേറ്റ യുവാവിനെ അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.