മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നു പുറത്തുവരുന്നതു ഒരു ഞെട്ടിപ്പിക്കുന്ന കൊലപാതക കഥയാണ്. കമല്‍ജിത്ത് എന്ന യുവാവ് തന്‍റെ അമ്മയുടെ അര്‍ധസഹോദരിയായ അമിതയുമായി പ്രണയത്തിലാകുകയായിരുന്നു. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു എന്നു പറയുന്നു. 

ഇതിനിടയില്‍ അമിത നാലുമാസം ഗര്‍ഭിണിയായി. ഇക്കാര്യ, അറിഞ്ഞതോടെ തന്നെ വിവാഹം കഴിക്കണം എന്നു പറഞ്ഞു കമല്‍ ജിത്തിനെ അമിത നിരന്തമായി നര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍ വീട്ടില്‍ സമ്മതിക്കില്ല എന്നു പറഞ്ഞ് കമല്‍ ജീത്ത് വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ അമിത എതിര്‍ത്തു. തുടര്‍ന്ന്അമിതയെ ഒഴിവാക്കാനുള്ള പദ്ധതികള്‍ കമല്‍ ജിത്ത് തയാറാക്കുകയായിരുന്നു എന്നു പറയുന്നു. 

ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കമല്‍ ജിത്ത് അമിതയെ കൊണ്ട് വിഷം കഴിപ്പിക്കുകയായിരുന്നു. രണ്ടാമതു താന്‍ കഴിച്ചോളം എന്നായിരുന്നു ഇയാള്‍ യുവതിയോടു പറഞ്ഞിരുന്നത്. വിഷം ഉള്ളില്‍ ചെന്നതോടെ യുവതിയുടെ ശരീരം തളരാന്‍ തുടങ്ങി. ഈ സമയം ഒരു തുണി കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തു മുറുക്കി കൊലപ്പടുത്തിയ ശേഷം ശരീരം മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു.

മരണം ആത്മഹത്യ ആക്കാനായിരുന്നു ഈ ശ്രമം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം ആത്മഹത്യയല്ല എന്നു തെളിയുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കമല്‍ ജിത്ത് പിടിയിലായി.