ലണ്ടന്‍: ലണ്ടനില്‍ കഴിഞ്ഞ 30 വര്‍ഷമായി താന്‍ കഴിഞ്ഞത് ലൈംഗിക അടിമയായിട്ടായിരുന്നുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ സ്താമാര്‍ബുദ രോഗബാധിതയായ താന എന്ന യുവതിയുടെ കഥ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. ഇപ്പോള്‍ സ്വാതന്ത്ര്യം എന്താണെന്ന് താന അറിയുന്നു. ഒരു ചാരിറ്റിയുടെ തണലില്‍ കഴിയുന്ന താന തന്റെ കഴിഞ്ഞ കാലങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

അഞ്ചാം വയസ്സിലാണ് താനയെ വിയറ്റ്‌നാമിലെ തന്‍റെ സമ്പന്നമായ കുടുംബത്തില്‍ നിന്ന് ചൈനയിലേക്ക് തട്ടിക്കൊണ്ടു പോകപ്പെടുന്നത്. എന്നാല്‍ സത്യത്തില്‍ അതൊരു അടിമത്തത്തിന്‍റെ തുടക്കം കൂടിയായിരുന്നു. ചൈനയില്‍ നിന്ന് താന റഷ്യയിലേക്ക് കടത്തപ്പെട്ടു. തുടര്‍ന്ന് ലൈംഗിക തൊഴിലാളിയാക്കി മാറ്റി. തുടര്‍ന്ന് ലണ്ടനില്‍ എത്തി. അവിടെ താനെയെ പോലെ തന്നെയുള്ള മറ്റ് ഏഴ് പേരും ഉണ്ടായിരുന്നു.

ഇരുണ്ട മുറിയിലായിരുന്നു താനെയെ അടച്ചിട്ടിരുന്നത്. അവിടെ വച്ച് തന്‍റെ ലൈംഗിക തൊഴില്‍ ജീവിതം മടുത്ത താന രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം തന്നെ പൂട്ടിയിട്ടിരുന്ന മുറിയുടെ താക്കോല്‍ പൂട്ടാതെ മേശയില്‍ ചൈനീസ് മനുഷ്യന്‍ മറന്നുവെച്ചു. അന്ന് താനെ ഇറങ്ങിയോടുകയായിരുന്നു. 

ഒരു മണിക്കൂറോളം താന്‍ നിര്‍ത്താതെ ഓടിയെന്ന് താനെ പറയുന്നു. ഇത്രയും നാളത്തെ ലൈംഗിക അടിമത്വത്തോടെ ആരോഗ്യപരമായി മോശം അവസ്ഥയിലാണ് താനെ. ഇനിയൊരു ജോലി നേടി തന്റെ മകനോടൊപ്പം നല്ലൊരു ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെ.