Asianet News MalayalamAsianet News Malayalam

വിവാഹമോചിതനാകാനുള്ള തീരുമാനം കുടുംബം അംഗീകരിക്കണം; അതുവരെ വീട്ടിലേക്കില്ല: തേജ് പ്രതാപ് യാദവ്

 വിവാഹമോചനം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നതിനാല്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കുന്ന തേജ് പ്രതാപ് യാദവ് അച്ഛന്‍ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. 

Tej Pratap leaving home as family do not accept divorce
Author
Patna, First Published Nov 9, 2018, 6:30 PM IST

പാറ്റ്ന: വിവാഹമോചിതനാകാനുള്ള തന്‍റെ തീരുമാനം കുടുംബം അംഗീകരിക്കുന്നത് വരെ വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് ആര്‍ജെഡിനേതാവും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ മകന്‍ തേജ് പ്രതാപ് യാദവ്. ഹരിദ്വാറില്‍ കഴിയുന്ന തേജ് യാദവ് ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു.  ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് ഞങ്ങള്‍.  വിവാഹത്തിന് മുമ്പ് തന്നെ ഇത് മാതാപിതാക്കളോട് പറഞ്ഞതാണ്. എന്നാല്‍ തന്നെ ആരും അന്ന് കേട്ടില്ല. ഇപ്പോഴും താന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. തന്‍റെ ആവശ്യം കുടുംബം അംഗീകരിക്കുന്നത് വരെ എങ്ങനെ തിരിച്ചുവരാന്‍ കഴിയുമെന്നും തേജ് പ്രതാവ് യാദ‍വ് ചോദിച്ചു.

സഹോദരന്‍ തേജസ്വി പ്രദാപ് യാദവിന് പിറന്നാള്‍ ആശംസകളും സ്വകാര്യ ചാനലിനോട് സംസാരിക്കവേ തേജ്  യാദവ് നേര്‍ന്നു. തേജ്വസിക്ക് എല്ലാ ആശംസകളും നേരുന്നു. അടുത്ത ബീഹാര്‍ മുഖ്യമന്ത്രിയാവാന്‍ തേജ്വസിക്ക് കഴിയട്ടെ. മഹാഭാരത യുദ്ധത്തില്‍ കൃഷ്ണന്‍ അര്‍ജുനനെ സഹായിച്ചതുപോലെ താനും സഹോദരനൊപ്പം ഉണ്ടാവുമെന്നും തേജ്  പ്രദാപ് യാദവ് പറഞ്ഞു.  

കാലിത്തീറ്റ കുംഭകോണകേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് ആരോഗ്യനില മോശമായതിനാല്‍ ഇപ്പോള്‍ ചികിത്സയിലാണ്. വിവാഹമോചനം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നതിനാല്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കുന്ന തേജ് യാദവ് അച്ഛന്‍ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. 2018 മേയ് 12നാണ് മുന്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ ചന്ദ്രിക റായ് എംഎല്‍എയുടെ മകളും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം നടന്നത്. 

Follow Us:
Download App:
  • android
  • ios