ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.
ഹൈദരാബാദ്: തെലങ്കാന നിയമസഭാ സ്പീക്കര്ക്ക് അനുയായികളുടെ വക പാലഭിഷേകം. ഭൂപാല്പള്ളി ജില്ലയിലെ സ്വന്തം മണ്ഡലത്തില് പുതിയ വില്ലേജ് കൗണ്സില് അനുവദിച്ചതിലുള്ള സന്തോഷ പ്രകടനത്തിനിടെയാണ് സ്പീക്കര് സിരികൊണ്ട മധുസൂദനചാരിയെ പാലഭിഷേകം നടത്തിയത്. നിരവധി പേരുടെ സാന്നിദ്ധ്യത്തില് പാലഭിഷേകം നടത്തുന്ന ദൃശ്യങ്ങള് വാര്ത്താ ഏജന്സിയായ എ.എന്.ഐ ആണ് പുറത്തുവിട്ടത്. ഇടയ്ക്ക് അദ്ദേഹം തടയാന് ശ്രമിക്കുന്നതും കാണാം. ദൃശ്യങ്ങള് വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില് വ്യാപക വിമര്ശനവും ഉയരുന്നുണ്ട്.
#WATCH Milk poured on Telangana assembly speaker S. Madhusudhana Chary by his followers at an event in Bupalapelli district of Telangana. pic.twitter.com/3O0ynzamoY
— ANI (@ANI) April 1, 2018
