പടക്ക നിര്‍മ്മാണശാലയിലെ തീപിടുത്തം പത്ത് പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക് മരണ സംഖ്യ ഉയര്‍ന്നേക്കും
ഹൈദരാബാദ്: തെലങ്കാനയിലെ പടക്ക നിര്മ്മാണശാലയിലുണ്ടായ വന് തീപിടുത്തത്തില് പത്ത് പേര്ക്ക് ജീവന് നഷ്ടമായി. നിരവധി പേര്ക്ക് പൊള്ളലേറ്റു. ഇവര് ആശുപത്രിയില് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. വാരംഗല് ജില്ലയിലെ കാഷിബുഗ്ഗ പ്രദേശത്തെ ഭദ്രകാളി പടക്ക നിര്മ്മാണശാലയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തില് നിര്മ്മാണശാല പൂര്ണ്ണമായും കത്തി നശിച്ചു.
യൂണിറ്റിന് നൂറ് മീറ്ററോളം ദൂരെ നിന്നാണ് പല മൃതദേഹങ്ങളും കണ്ടെത്തിയത്. നാല് അഗ്നിശമന സേനാ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സംഭവത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അപകട സമയത്ത് എത്ര പേര് യൂണിറ്റില് ജോലി ചെയ്തിരുന്നുവെന്ന് വ്യക്തമല്ലാത്തതിനാല് അപകടത്തില് പെട്ടവരുടെ എണ്ണം ഇനിയും ഉയര്ന്നേക്കാം എന്ന് പൊലീസ് അറിയിച്ചു.
