ദില്ലി: ദില്ലിയിലെ കരോള്‍ബാഗില്‍ തീപിടുത്തമുണ്ടായ ഹോട്ടലില്‍ താമസിച്ചിരുന്ന മലയാളികളില്‍ 10 പേര്‍ സുരക്ഷിതര്‍. എന്നാല്‍ എറണാകുളത്തെ ചേരാനെല്ലൂരില്‍ നിന്നെത്തിയ 13 അംഗ കുടുംബത്തിലെ മൂന്ന് പേരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വിവാഹ ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു സംഘം. 

പുലര്‍ച്ചെ 4.30 അര്‍പ്പിത് എന്ന് ഹോട്ടലിലുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. തീ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.