സിംല: ചൈനീസ് പട്ടാളം സിക്കിം സെക്‌ടറിലേക്ക് കടന്ന് ഇന്ത്യന്‍ ബങ്കര്‍ തകര്‍ത്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്. വര്‍ഷങ്ങളായി ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന സിക്കിമിലെ ഡോക ലാ ജനറല്‍ ഏരിയയിലേക്കാണ് ചൈനീസ് പട്ടാളം കടന്നുകയറിയത്. ചൈനീസ് പട്ടാളക്കാരുടെ മുന്നേറ്റം ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന,തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവരെ തള്ളിമാറ്റിയാണ് ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയ ചൈനീസ് പട്ടാളക്കാര്‍, ഇന്ത്യന്‍ ഭാഗങ്ങള്‍ മൊബൈല്‍ഫോണില്‍ ഷൂട്ട് ചെയ്യുകയും, ചിത്രങ്ങളെടുക്കുകയും ചെയ്തു. അതിനുശേഷമാണ് ഡോക ലാ ഏരിയയിലെ രണ്ടു ബങ്കറുകള്‍ തകര്‍ത്തത്.

ഇന്ത്യ-ചൈന പട്ടാളക്കാര്‍ തമ്മിലുള്ള ഉന്തുതള്ളം- വീഡിയോ കാണാം...