എയര്‍ ഇന്ത്യയുടെ അനാസ്ഥമൂലം കൊച്ചിയില്‍ 16 പേരുടെ യാത്ര മുടങ്ങിയെന്ന് പരാതി
എയർ ഇന്ത്യയുടെ അനാസ്ഥ മൂലം കൊച്ചിയിൽ നിന്ന് 16 പേരുടെ വിദേശയാത്ര മുടങ്ങിയെന്ന് ആരോപണം. രാത്രി 8.20നുള്ള വിമാനത്തില്‍ പോകേണ്ടിയിരുന്നവരുടെ യാത്രയാണ് മുടങ്ങിയത്. ഇന്ന് സര്‍വ്വീസ് ആരംഭിച്ച പുതിയ അന്താരാഷ്ട്ര ടെർമിനലിൽ നിന്നായിരിക്കും ഇന്നു മുതൽ വിമാനം പുറപ്പെടുന്നതെന്ന കാര്യം എയർ ഇന്ത്യ അറിയിക്കാഞ്ഞതാണ് കാരണമെന്ന് യാത്രക്കാർ പറയുന്നു. ഈ യാത്രക്കാർ പഴയ ടെർമിനലിലാണ് വിമാനം കയറാനെത്തിയത്. തെറ്റ് മനസ്സിലാക്കി പുതിയ ടെർമിനലിൽ എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു. ഇത് മൂലം ഇവർക്ക് വിമാനത്തില്‍ കയറാൻ കഴിഞ്ഞില്ല. എന്നാൽ പുതിയ ടെർമിനലിൽ എത്തണമെന്ന കാര്യം എല്ലാ യാത്രക്കാരെയും അറിയിച്ചരുന്നതായി എയർ ഇന്ത്യ പ്രതികരിച്ചു. 150 യാത്രക്കാരിൽ 134 പേരും പുതിയ ടെർമിനലിൽ എത്തിയിരുന്നുവെന്നും എയർ ഇന്ത്യാ വക്താവ് പറഞ്ഞു.