ഗോഹട്ടി: അസമിലെ കൊക്രജാറില്‍ ഭീകരാക്രമണം. 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിരക്കേറിയ മാര്‍ക്കറ്റില്‍ നാലംഗ സംഘം വെടിവയ്പ്പു നടത്തുകയായിരുന്നു.

രാവിലെ 11.40ന് ആണു സംഭവം. ഭീകരരില്‍ ഒരാളെ സുരക്ഷാ സേന വധിച്ചു. 20 ഓളം പേര്‍ക്കു പരുക്കേറ്റെന്നാണു റിപ്പോര്‍ട്ടുകള്‍. തീവ്രവാദികള്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.