ന്യൂഡ‍ല്‍ഹി: കശ്മീരിലെ അനന്ത്നാഗില്‍ ഭീകരാക്രമണത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. പൊലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരര് ആക്രമണം നടത്തുകയായിരന്നു. ഇന്നു രാവിലെ പൊലീസും ഭീകരുമായുള്ള മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു. അര്‍വാനി ഗ്രാമത്തിലെ ഭീകരരുടെ ഒളിസങ്കേതത്തിന് നേരെ സൈന്യം ആക്രമണം നടത്തുകയായിരുന്നു.ഭീകരസംഘടനയായ ലഷ്ക്കറിന്‍റെ മുതിര്‍ന്ന നേതാവ് ജൂനൈദ് മാട്ടൂ , സംഘത്തിലുണ്ടെന്നാണ് നിഗമനം. ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.