കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സര്‍വകലാശാലക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു.14 പേര്‍ക്ക് പരിക്കേറ്റു,അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേര്‍ സര്‍വകലാശാലക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.ഏറ്റുമുട്ടല്‍ തുടരുകയാണ് .അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.പുലിത് സര്‍ സമ്മാനജേതാവ് മസൂദ് ഹൊസൈനി സര്‍വ്വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെടുന്നു.ട്വീറ്ററിലൂടെ ഹൊസൈനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഈ മാസം എട്ടാം തീയതി 2 അധ്യാപകരെ തീവ്രവാദികള്‍ സര്‍വകലാശാലയില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു.