തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള നിരവധിപേരെ ദേശീയ അന്വേഷണ ഏജന്‍സിയും പൊലീസും  കേരളത്തില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. 11പേര്‍ ഐ.എസില്‍ ചേരാനായി നാടുവിട്ടുവെന്ന കേസ് ഇപ്പോള്‍ അന്വേഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് കേരളവും തീവ്രവാദത്തിന്റെ ഭീഷണയിലാണെന്ന് മുന്നറിയിപ്പ് മുഖ്യമന്ത്രി നല്‍കുന്നത്.

ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍റ് ഡെവലപെമെന്റിന്റെ സഹകരണത്തോടെ കേരളാ പൊലീസ് കോവളത്താണ് രണ്ടു ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നത്. നികുതിപണം കൊണ്ട് സംഘടിപ്പിക്കുന്ന ഇത്തരം സെമിനാറുകള്‍ ആഡംബര കൂട്ടായ്മ മാത്രമായി മാറരുതെന്നും സാധാരണക്കാരന് ഉപയോഗമുള്ള ചര്‍ച്ചകള്‍ ഉയ‍ര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.