നാല് പേര്‍ പ്രദേശവാസികളാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയാണ്

ശ്രീനഗര്‍: സൈനിക വാഹനത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഷോപിയാനില്‍ പട്രോളിംഗിനിറങ്ങിയ സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്ത തുടര്‍ന്ന് ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കൂടുതല്‍ പേര്‍ ഒളിച്ചിരിപ്പുണ്ടെന്നും അവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. 

കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പ്രദേശവാസികളാണ്. ഇവര്‍ ഭീകരനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു. മറ്റൊരാളുടെമൃതദേഹം മറ്റൊരു വാഹനത്തില്‍നിന്നാണ് കണ്ടെത്തിയത്. ഇയാള്‍ വിദ്യാര്‍ത്ഥിയാണ്. ഷാഹിദ് അഹമ്മദ് ദര്‍ ന്നെ ഭീകരനാണ് കൊല്ലപ്പെട്ടത്. ഷൊപിയാന്‍ കാരനായ ഇയാളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.