ഗാന്ധിനഗര്‍ മേഖലയിലെ ബസില്‍ യാത്രചെയ്യുകയായിരുന്ന അര്‍ഫാനെ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് എട്ട് ഗ്രനേഡുകളും 60,000 രൂപയും പിടിച്ചെടുത്തു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദില്ലിയിലും ജമ്മു കശ്മീരിലും ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.
ജമ്മു: ജമ്മു കശ്മീരിൽ എട്ടു ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഭീകരാക്രമണം നടത്താനുള്ള തീവ്വവാദ സംഘടനകളുടെ പദ്ധതി പൊളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കശ്മീരിലെ പുല്‍വാമ സ്വദേശി അര്‍ഫാന്‍ വാനി എന്നയാളാണ് പിടിയിലായത്. രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടത്തിയത്.
ഗാന്ധിനഗര്‍ മേഖലയിലെ ബസില്‍ യാത്രചെയ്യുകയായിരുന്ന അര്‍ഫാനെ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് എട്ട് ഗ്രനേഡുകളും 60,000 രൂപയും പിടിച്ചെടുത്തു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദില്ലിയിലും ജമ്മു കശ്മീരിലും ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരര്‍ ദില്ലിയിലെത്തിയതായി കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് നൽകി. ഇതിന് ശേഷമാണ് ഒരാള്‍ പൊലീസിന്റെ വലയിൽ കുടുങ്ങുന്നത്. ഭീകരരുടെ സാറ്റലൈറ്റ് ഫോണ്‍ സംഭാഷണം പിടിച്ചെടുത്തതിലൂടെയാണ് വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
