അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേനക്ക് നേരെ ഭീകരാക്രമണം 15 പേര്‍ കൊല്ലപ്പെട്ടു
കുന്ദൂസ്:അഫ്ഗാനിസ്ഥാനിലെ കുന്ദൂസിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ചെക്പോസ്റ്റുകൾ ലക്ഷ്യം വച്ച് രാവിലെ മുതൽ നടന്ന ആക്രമണത്തിൽ സൈനികരും പൊലീസുദ്യോഗസ്ഥരുമാണ് മരിച്ചത്. റംസാന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച വെടിനിർത്തൽ താലിബാൻ അംഗീകരിച്ചിരുന്നു.
