ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അനന്ത് നാഗില്‍ മന്ത്രിയുടെ വീടിന് നേരെയും മാര്‍ക്കറ്റിലുമാണ് ആക്രമണം. പിഡിപി മന്ത്രി അബ്ദു റഹ്മാന്‍ വീരിയുടെ വീടിന് നേരെയാണ് ആക്രമണം. ഇന്ന് വൈകിട്ട് 7.30 ഓടെയാണ് സംഭവം. കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. മന്ത്രി സുരക്ഷിതനെന്നും ഭീകര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കറ്റ്‍വ മാര്‍ക്കറ്റിലും സ്ഫോടനം നടന്നു. സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഏറെക്കാലത്തിനു ശേഷം കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. രാഷ്ട്രീയ നേതാക്കളെയും സാധാരണക്കാരെയും ആക്രമിക്കുന്ന തൊണ്ണൂറുകളെ ഓര്‍മ്മിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മടങ്ങിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷം രൂക്ഷമാകുകയാണ്. പാക് സേനയുടെ വെടിവെയ്പിൽ ഒരു ബിഎസ്എഫ് ജവാനും ആറു വയസ്സുകാരനും മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ശക്തമായ തിരിച്ചടി നല്കിയെന്ന് ബിഎസ് എഫ് അറിയിച്ചു.