ജമ്മു കശ്മീരിലെ ഗുരേസില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റ് മുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുരേസില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റ് മുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ ഭീകരരെ സൈന്യം ആക്രമിക്കുകയായിരുന്നു. എട്ട് ഭീകരരാണ് സംഘത്തിലുള്ളത്. വന്‍ ആയുധ ശേഖരം ഇവരുടെ പക്കലുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.