ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു
കാശ്മീര്: കശ്മീരിലെ ബന്ദിപൂരില് സൈന്യം നാല് ഭീകരരെ കൊലപ്പെടുത്തി. ഏറ്റുമുട്ടല് ഇപ്പോഴും തുടരുകയാണ്. റംസാന് പ്രമാണിച്ച് ഏര്പ്പെടുത്തിയ വെടിനിര്ത്തല് പിന്വലിച്ചതിന് തൊട്ടുപിന്നാലെയാണ് ഭീകരര്ക്കെതിരെയുള്ള നടപടികള് സൈന്യം പുനരാരംഭിച്ചത്. സ്ഥിതിഗതികള് നേരിട്ട് വിലയിരുത്താന് സൈനിക മേധാവി ബിപിന് റാവത്തും കശ്മീരിലെത്തിയിട്ടുണ്ട്. ഭീകരര് തട്ടിക്കൊണ്ടു പോയി വധിച്ച സൈനികന് ഔറംഗസീബിന്റെ വീട് അദ്ദേഹം ഇന്ന് സന്ദര്ശിക്കും.
