ന്യൂഡല്‍ഹി: ജമ്മു കശ്​മീരിലെ സോപൂർ ജില്ലയിൽ ​സൈന്യവുമായ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരര്‍ ​കൊല്ലപ്പെട്ടു. തീവ്രവാദികൾ താവളമടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​.

കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന്​ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്​. സോപൂർ ​പൊലീസും സൈന്യവും സംയുക്​തമായി നടത്തുന്ന ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍