വെടിവെയ്പ്പ് തുടരുന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് ഞായറാഴ്ച രാത്രി മുതല്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സൈന്യം സംഘത്തെ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇപ്പോഴും പ്രദേശത്ത് വെടവയ്പ്പ് തുടരുകയാണ്.