ജമ്മുകശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി പുല്‍വാമ ജില്ലയിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പൂ‌ഞ്ച് സ്വദേശിയായ ഔറംഗസേബ് എന്ന ജവാനെയാണ് പുല്‍വാമ ജില്ലയിൽ ഇന്ന് പുലർച്ചെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോപ്പിയാനില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്ന 44 രാഷ്ട്രീയ റൈഫിള്‍സില്‍ ജോലി നോക്കി വരികയായിരുന്നു ഔറംഗസേബ്. കഴിഞ്ഞ വർഷം മെയ് 10ന് ഉമർ ഫയാസ് എന്ന സെെനികനെ ആറ് തീവ്രവാദികൾ ചേർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഷോപ്പിയാൻ ജില്ലയിലെ ഹെർമൻ പ്രദേശത്തുനിന്ന് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.