ശ്രീനഗര്‍: വിമാനത്താവളത്തിന് സമീപം ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. നാല് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. താല്‍ക്കാലിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. 

സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ ഏ്റ്റുമുട്ടല്‍ തുടരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. മൂന്ന് ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു എ്ന്നാണ് വിവരം. ഭീകരില്‍ ഒരാളെ സൈന്യം കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് ശക്തമായ തിരച്ചില്‍ ആരംഭിച്ചതായി ബി.എസ്.എഫ് അറിയിച്ചു.

അതേസമയം ഭീകരര്‍ സമീപത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ വെടിവെപ്പ് നടക്കുന്നതായും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിനകത്തേക്കും പുറത്തേക്കും വാഹനങ്ങള്‍ കടത്തിവിടുന്നില്ല.

Scroll to load tweet…