അവധി ദിവസമായതിനാല്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് മറുപടി കിട്ടിയെന്ന് ബിജെപി ഇന്‍റക്ച്വല്‍ സെല്‍ മേധാവി ടിജി മോഹന്‍ദാസ്. ട്വിറ്ററിലാണ് ഇദ്ദേഹം ഇങ്ങനെ കുറിച്ചത്.

കൊച്ചി: ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അവധി ദിവസമായതിനാല്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് മറുപടി കിട്ടിയെന്ന് ബിജെപി ഇന്‍റക്ച്വല്‍ സെല്‍ മേധാവി ടിജി മോഹന്‍ദാസ്. ട്വിറ്ററിലാണ് ഇദ്ദേഹം ഇങ്ങനെ കുറിച്ചത്. പലരുടെയും ആവശ്യപ്രകാരം ഹര്‍ത്താലിനെതിരെ ഒരു സ്റ്റേ ഓഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവധിദിവസമായതിനാല്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് മറുപടി കിട്ടി, പിന്‍വാങ്ങി എന്നായിരുന്നു മോഹന്‍ദാസിന്‍റെ ട്വീറ്റ്.

ഈ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ ഇതിനെതിരെ സൈബര്‍ ലോകത്ത് ഒരു വിഭാഗം പരിഹാസം ആരംഭിച്ചു. എന്നാല്‍ പരിഹാസത്തെ നേരിട്ട മോഹന്‍ദാസ് അത്യവശ്യ ഘട്ടങ്ങളില്‍ അവധി ദിവസങ്ങളിലും കോടതി പ്രവര്‍ത്തിക്കാറുണ്ടെന്ന മറുപടിയാണ് നല്‍കിയത്.

Scroll to load tweet…