ബ്രെസ്റ്റ് കാൻസർ വന്നതിന് ശേഷം സർജറി നടത്തിയ മുറിവിന്റെ പാടുള്ള ശരീരത്തിന്റെ പിൻഭാ​ഗമാണ് താഹിറ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രോ​ഗത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് ഇവർ. 

ദില്ലി: നടനും ​ഗായകനുമായ ആയുഷ്മാൻ ഖുറാനയുടെ ഭാര്യ താഹിറ കാശ്യപിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ലോക കാൻസർ ദിനത്തിലാണ് ബ്രെസ്റ്റ് കാൻസർ നീക്കം ചെയ്ത മുറിപ്പാടിന്റെ ഫോട്ടോ താഹിറ പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് കാൻസറാണെന്ന് സ്ഥിരീകരിച്ച അന്നു മുതൽ രോ​ഗത്തെക്കുറിച്ചുള്ള എല്ലാ വിവ​രങ്ങളും താഹിറ ഇൻസ്റ്റ​ഗ്രാമിൽ പതിവായി പോസ്റ്റ് ചെയ്തിരുന്നു. 

View post on Instagram

ബ്രെസ്റ്റ് കാൻസറിനെക്കുരിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണിതെന്ന് താഹിറ ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. ബ്രെസ്റ്റ് കാൻസർ വന്നതിന് ശേഷം സർജറി നടത്തിയ മുറിവിന്റെ പാടുള്ള ശരീരത്തിന്റെ പിൻഭാ​ഗമാണ് താഹിറ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രോ​ഗത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് ഇവർ. പ്രതിസന്ധികളെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും അതിനെ മറികടക്കാൻ സാധിക്കുന്നതെന്ന് താഹിറ പറയുന്നു.

താഹിറയ്ക്ക് കാൻസറാണെന്ന് തെളിഞ്ഞത് അവളുടെ പിറന്നാൾ ദിനത്തിലാണെന്ന് ഭർത്താവ് ആയുഷ്മാൻ ഖുറാന സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു. അന്ന് മുതൽ ചികിത്സയുൾപ്പെടെയുള്ള കാര്യങ്ങൾ, പ്രചോദനമാകുന്ന ഫോട്ടോകൾ, മുടി കൊഴിഞ്ഞ ചിത്രങ്ങൾ തുടങ്ങി അവസാന കീമോയുടെ ചിത്രങ്ങൾ വരെ അവർ സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കുന്നു. ഈ ചിത്രവും ഒരു പ്രചോദനമാകട്ടെ എന്ന് അവർ പറയുന്നു.