തായ് മുങ്ങല്‍ വിദഗ്ധന്‍  സമന്‍ ഗുനാനും കുട്ടികള്‍ ആദരമര്‍പ്പിച്ചു

ബാങ്കോക്ക്:വടക്കന്‍ തായ്‍ലന്‍റിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട 12 കുട്ടികളും അനുഗ്രഹം തേടി ബുദ്ധ ക്ഷേത്രത്തിലെത്തി‍. ഇന്നലെയാണ് 12 കുട്ടികളെയും കോച്ചിനെയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രിയില്‍ നിന്നും എത്തിയ കുട്ടികള്‍ ഇന്നലെ തന്നെ മധ്യമങ്ങളെ കണ്ടിരുന്നു. ബ്രിട്ടീഷ് അന്വേഷസംഘം തങ്ങളെ കണ്ടെത്തുന്നതിന് മുമ്പുള്ള ഭീകര അനുഭവങ്ങളെക്കുറിച്ച് കുട്ടികള്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. 

രക്ഷാപ്രവര്‍ത്തനത്തിടെ ഓക്സിജന്‍ തീര്‍ന്നുപോയതിനെ തുടര്‍ന്ന് മരണപ്പെട്ട തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്‍ ഗുനാനും കുട്ടികള്‍ ആദരമര്‍പ്പിച്ചു. കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുവേണ്ടി മാതാപിതാക്കള്‍ ഒരുമാസത്തേക്ക് അഭിമുഖങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.