Asianet News MalayalamAsianet News Malayalam

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മുങ്ങൽ വിദഗ്ധന് ആദരമർപ്പിച്ച് ഗുഹയിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ

  • കുട്ടികൾ ശാരീരികമായും മാനസികമായും ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രം വിവരം അറിയിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ
thailand cave rescue escaped childrens pays tribute to saman gunan
Author
First Published Jul 16, 2018, 2:24 PM IST

തായ്‍ലന്‍ഡ്: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മുങ്ങൽ വിദഗ്ധൻ സമൻ ഗുനാന് ആദരമർപ്പിച്ച് തായ്‍ലന്‍റിലെ ഗുഹയിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ. മൗനപ്രാർത്ഥന നടത്തിയ കുട്ടികൾ ഗുനാന്‍റെ ചിത്രത്തിൽ അനുസ്മരണ സന്ദേശങ്ങളെഴുതി. കഴിഞ്ഞ ദിവസം മാത്രമാണ് കുട്ടികളെ മരണവാർത്ത അറിയിച്ചത്. കുട്ടികൾ ശാരീരികമായും മാനസികമായും ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രം വിവരം അറിയിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കരച്ചിലോടെയാണ് കുട്ടികൾ മരണവാർത്ത കേട്ടതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വ്യാഴാഴ്ചയോടെ കുട്ടികൾക്കും കോച്ചിനും ആശുപത്രി വിടാനാകുമെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios