സ്‌കാനിയ, ടൂറിസ്റ്റ് ബസുകള്‍ക്കും നിയന്ത്രണം
വയനാട്: കനത്ത മഴയെ തുടര്ന്ന് വീണ്ടും മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരത്തില് കൂടുതല് ഗതാഗത നിയന്ത്രണം. ആദ്യം മണ്ണിടിച്ചിലിനെ തുടര്ന്ന് വലിയ ചരക്കുവാഹനങ്ങളെ ചുരത്തില് നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ നാളെ മുതല് ഇതുവഴി കെ.എസ്.ആര്.ടി.സി ഉള്പ്പടെയുള്ള ബസുകള്ക്ക് മാത്രമേ സര്വീസ് നടത്താനാകൂ.
സ്കാനിയ, ടൂറിസ്റ്റ് ബസുകള് ഉള്പ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങള് താമരശേരി ചുരംവഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കോഴിക്കോട് ജില്ലാ കലക്ടര് യു.വി. ജോസ് അറിയിച്ചു. മുമ്പ് മണ്ണിടിച്ചിലുണ്ടായതിനെ തുടര്ന്ന് അറ്റകുറ്റപ്പണി നടക്കുന്ന ചിപ്പി ലിത്തോടാണ് വീണ്ടും മണ്ണിടിഞ്ഞിരിക്കുന്നത്.
